റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കും, ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കം

Monday 01 November 2021 12:00 AM IST

തിരുവന

ന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് റസ്റ്റ് ഹൗസിൽ മന്ത്രി പി എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളുണ്ട്. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങൾക്ക് മുറികൾ ലഭ്യമാക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് താമസസൗകര്യം ലഭ്യമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

റൂമുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളാവും നവീകരിക്കുക. മുറികളുടെ നവീകരണം, ആധുനികവത്കരണം, ഫർണിച്ചർ, ഫർണിഷിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയ്ക്കൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. സി.സി ടി.വി സംവിധാനം ഏർപ്പെടുത്തി കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇതിനായി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.

റ​സ്റ്റ് ​ഹൗ​സി​ൽ​ ​മ​ന്ത്രി​യു​ടെ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​റ​സ്റ്റ് ​ഹൗ​സു​ക​ൾ​ ​കൂ​ടു​ത​ൽ​ ​ജ​ന​സൗ​ഹൃ​ദ​മാ​ക്കും.​ ​റ​സ്റ്റ് ​ഹൗ​സു​ക​ളു​ടെ​ ​വെ​ടി​പ്പ് ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​റ​സ്റ്റ് ​ഹൗ​സി​ൽ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ശേ​ഷം​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സാ​ണ് ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്. ന​വം​ബ​ർ​ ​ഒ​ന്നി​ന് ​റ​സ്​​റ്റ് ​ഹൗ​സു​ക​ളി​ൽ​ ​പൂ​ർ​ണ​മാ​യി​ ​ഓ​ൺ​ലൈ​ൻ​ ​റി​സ​ർ​വേ​ഷ​ൻ​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​മി​ന്ന​ൽ​ ​സ​ന്ദ​ർ​ശ​നം.​ ​റ​സ്റ്റ് ​ഹൗ​സി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ന്ത്റി​ ​ക​ടു​ത്ത​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​മ​ന്ത്റി​ ​ബി​ൽ​ഡിം​ഗ് ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.