ഈഴവ, നായർ സമുദായങ്ങൾ അകന്നത് കോൺഗ്രസിനെ ശുഷ്കമാക്കി: സുധാകരൻ

Monday 01 November 2021 12:00 AM IST

 വലിയ കൊഴിഞ്ഞുപോക്ക് 15 വർഷത്തിനിടെ

കോഴിക്കോട്: ഈഴവ, നായർ സമുദായത്തിലുള്ളവർ കോൺഗ്രസിൽ നിന്ന് അകന്നത് പലയിടത്തും പാർട്ടി ശുഷ്കമാവാൻ ഇടയാക്കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ വലിയ കൊഴിഞ്ഞുപോക്കാണ് കോൺഗ്രസിൽ ഉണ്ടായത്. സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കുമാണ് ആളുകൾ പോകുന്നത്. മുഴുവൻ സീറ്റും കോൺഗ്രസ് നേടിവന്ന തിരുവനന്തപുരത്ത് ഇപ്പോൾ ഒരു സീറ്റ് മാത്രമാണുള്ളത്. കോർപ്പറേഷൻ ഭരണവുമില്ല. കോൺഗ്രസുമായി ചേർന്നുനിന്നവർ മാറി ചിന്തിക്കുന്ന സാഹചര്യമുണ്ടായതാണ് പ്രശ്നം. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യുവ കേഡർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

സംസ്ഥാനത്ത് പാർട്ടി മൂന്നു സർവേകൾ നടത്തി. നാലാമത്തേത് പുരോഗമിക്കുകയാണ്. പാർട്ടിയെ ദുർബലപ്പെടുത്തുന്നത് ഇതിനുള്ളിൽ തന്നെയുള്ളവരാണ്. എ.കെ. ആന്റണിക്കെതിരെപോലും എഴുതിവിടുന്നു. 46 ശതമാനം സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റികളില്ല. എന്നിട്ടും വോട്ട് ശതമാനത്തിൽ സി.പി.എമ്മിന് ഏറെ പിന്നിലായില്ലെന്നത് കോൺഗ്രസിന് ജനങ്ങളുടെ മനസിൽ ഇടമുള്ളതുകൊണ്ടാണ്. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഡി.വൈ.എഫ്.ഐ ഇടപെട്ടതുപോലെ യൂത്ത് കോൺഗ്രസിന് നീങ്ങാനായില്ല. സർക്കാർ കിറ്റുകൾ പോലും പിണറായി വിജയൻ സ്വന്തം കൈയിൽ നിന്നു നൽകുന്നതാണെന്ന തരത്തിൽ അവതരിപ്പിക്കാൻ അവർക്കായി. വൈകിട്ട് നിത്യവുമുള്ള വാർത്താസമ്മേളനം പിണറായിക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തു.

പട്ടിണി കിടക്കുന്നവരെ സഹായിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഡി.വൈ.എഫ്.ഐയും യുവമോർച്ചയും ആശുപത്രികളിൽ കഴിയുന്നവർക്ക് പൊതിച്ചോറും മരുന്നും എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസിന് അത്തരം പ്രവർത്തനം വ്യാപിപ്പിക്കാനായില്ല.

കോൺഗ്രസിന് ശൈലീമാറ്റം അനിവാര്യമാണ്. സംഘടനാ സംവിധാനം പഠിപ്പിക്കാൻ യൂത്ത് കോൺഗ്രസ് വഴി ആയിരം കേഡർമാരെ തിരഞ്ഞെടുക്കുമെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി 304 പേർ സംഗമത്തിൽ പങ്കെടുത്തു.

ഗ്രൂ​പ്പു​ക​ളു​ടെ​ ​ഐ​ക്യ​ത്തെ
ഭ​യ​ക്കു​ന്നി​ല്ല​:​ ​സു​ധാ​ക​രൻ

കോ​ഴി​ക്കോ​ട്:​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​മോ​ ​എ​ന്ന​ത് ​ആ​ ​സ​മ​യ​ത്ത് ​തീ​രു​മാ​നി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഗ്രൂ​പ്പു​ക​ളു​ടെ​ ​ഐ​ക്യ​ത്തെ​ ​ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.
കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​യി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​സു​ധാ​ക​ര​ൻ.
പ​ല​ ​വി​ഷ​യ​ങ്ങ​ളെ​യും​ ​ആ​ശ്ര​യി​ച്ചാ​ണ് ​മ​ത്സ​രം.​ ​അ​ത് ​ആ​വ​ശ്യ​മാ​യി​ ​വ​രു​മോ​ ​എ​ന്ന​ത് ​അ​പ്പോ​ൾ​ ​ആ​ലോ​ചി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണ്.
ഗ്രൂ​പ്പു​ക​ൾ​ ​ഇ​ല്ലാ​താ​ക​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​നേ​താ​ക്ക​ന്മാ​ർ​ ​ഐ​ക്യ​ത്തോ​ടെ​ ​ഒ​രു​ ​ടീ​മാ​യി​ ​നീ​ങ്ങു​ക​യാ​ണ് ​വേ​ണ്ട​ത്.
സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് 92​-​ൽ​ ​ഞാ​ൻ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഏ​തു​ ​പാ​ർ​ട്ടി​യ്ക്കും​ ​ന​ല്ല​താ​ണ്.​ ​പ്ര​ത്യേ​കി​ച്ച് ​കോ​ൺ​ഗ്രി​സി​ന്.​ ​പു​തി​യ​ ​നാ​മ്പു​ക​ളെ​യും​ ​ചൈ​ത​ന്യ​മു​ള്ള​ ​വ്യ​ക്തി​ക​ളെ​യും​ ​ക​ണ്ടെ​ത്താ​ൻ​ ​സാ​ധി​ക്കും.​ ​സ​മ​വാ​യ​ ​സാ​ദ്ധ്യ​ത​ക​ളെ​ല്ലാം​ ​ആ​ ​സ​മ​യ​ത്തേ​ ​ആ​ലോ​ചി​ക്കേ​ണ്ട​തു​ള്ളൂ.
സം​ഘ​ട​നാ​ ​രം​ഗ​ത്ത് ​പി​ന്തു​ണ​ ​കി​ട്ടാ​ത്ത​ ​പ്ര​ശ്ന​മൊ​ന്നു​മി​ല്ല.​ ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ആ​രും​ ​ത​ട​സ​വു​മാ​യി​ ​വ​ന്നി​ട്ടി​ല്ല.​ ​വി.​എം.​സു​ധീ​ര​ൻ​ ​ഇ​പ്പോ​ൾ​ ​സ​ജീ​വ​മ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചോ​ദ്യ​ത്തി​നു​ ​മ​റു​പ​ടി​യാ​യി​ ​പ​റ​ഞ്ഞു.
യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രെ​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ത്വം​ ​ഏ​ല്പി​ക്കാ​നാ​വി​ല്ലെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement
Advertisement