ഭാഷാമാർഗ നിർദ്ദേശക വിദഗ്ദ്ധസമിതി രൂപീകരിച്ചു
Monday 01 November 2021 12:00 AM IST
തിരുവനന്തപുരം: മലയാള ഭാഷയിൽ ഏകീകൃത ഭാഷാരചന സമ്പ്രദായം രൂപപ്പെടുത്തുന്നതിനും 1971ലെ ലിപി പരിഷ്‌കരണ ഉത്തരവ് പുനഃ പരിശോധിക്കുന്നതിനും പുതിയ വാക്കുകൾ കണ്ടെത്തി അംഗീകരിക്കുന്നതിനുമായി ഭാഷാമാർഗ നിർദ്ദേശക വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവായി. സംസ്ഥാനതല സമിതിയുടെ ശുപാർശ പരിഗണിച്ചാണ് 11 അംഗങ്ങൾ അടങ്ങുന്ന സമിതിക്ക് രൂപം നൽകിയത്. ഡോ.ടി.ബി. വേണു ഗോപാലപ്പണിക്കർ, ഡോ. ചത്തനാത്ത് അച്യുതനുണ്ണി, ഡോ. പി.സോമൻ, ഡോ.വി.ആർ. പ്രബോധചന്ദ്രൻ, പ്രൊഫ.വി.മധുസൂദനൻ നായർ, ഡോ.എൻ.പി. ഉണ്ണി, ചാക്കോ പൊരിയത്ത്, മലയാള സർവകലാശാല വൈസ് ചാൻസലർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി, ഭാഷാ വിദഗ്ദ്ധൻ(ഔദ്യോഗിക ഭാഷാ വകുപ്പ്),കേരള യൂണിവേഴ്സിറ്റി ലെക്സിക്കൻ പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി.