വിമുക്തി ക്യാമ്പ്

Monday 01 November 2021 12:32 AM IST

അടൂർ: എക്സൈസും സംസ്ഥാന മദ്യവിരുദ്ധ സമിതിയും സംയുക്തമായി 'വിമുക്തി' ക്യാമ്പ് നടത്തി. നഗരസഭ വൈസ് ചെയർ പേഴ്സൺ ദിവ്യാ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ഫാ.ഗീവർഗീസ് ബ്ലാഹേത്ത് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ എം.കെ വേണുഗോപാൽ ക്ലാസ് എടുത്തു. എം. എം.ഡി.ഐ.ടി.ഐ വിദ്യാർത്ഥികളും പോതുജനങ്ങളും പങ്കാളികളായി. ലീഗൽ സർവീസ് സെക്രട്ടറി ജയറാം ആദിത്യ മുഖ്യപ്രഭാഷണം നടത്തി.ഡീക്കൻ ഗീവഗീസ്, പി. എസ് തങ്കച്ചൻ , വി.എസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.