ആ പ്രകാശധാര എവിടെപ്പോകുന്നു?​

Sunday 31 October 2021 11:48 PM IST
എൻ.എം.പിയേഴ്സൺ

ഭ​ക്തി​ ​വി​പ്ല​വ​രൂ​പം​ ​പ്രാ​പി​ച്ച​ ​ഐ​തി​ഹാ​സി​ക​ ​സ​മ​ര​മാ​യി​രു​ന്നു​ ​ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹം.​ ​തൊ​ട്ടു​കൂ​ടാ​ത്ത​വ​രെ​യും​ ​തീ​ണ്ടി​കൂ​ടാ​ത്ത​വ​രെ​യും​ ​പി​ന്നാ​ക്ക​ ​ജാ​തി​ക്കാ​രെ​യും​ ​മ​നു​ഷ്യ​രാ​യി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​സ​മ​രം.​ ​സ​വ​ർ​ണ​ ​ഹി​ന്ദു​ ​മാ​ട​മ്പി​ത്ത​ര​ത്തി​നെ​തി​രെ​ ​സ​വ​ർ​ണ​രി​ലെ​ ​ന​ന്മ​ ​മ​ര​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​പോ​രാ​ട്ടം.
ഒ​റ്റ​വാ​ക്കി​ൽ​ ​ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹം​ ​ആ​ര് ​ആ​ർ​ക്ക് ​വേ​ണ്ടി​ ​ന​ട​ത്തി​യെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ന​മു​ക്ക് ​ഇ​ങ്ങ​നെ​ ​ഉ​ത്ത​ര​മെ​ഴു​താം.​ ​സ​വ​ർ​ണ​രാ​യ​ ​ന​ല്ല​ ​മ​നു​ഷ്യ​രു​ടെ​ ​നേ​തൃ​ത്വം​ ​പി​ന്നാ​ക്ക​ ​-​ ​കീ​ഴാ​ള,​​​ ​ദ​ളി​ത് ​മ​നു​ഷ്യ​ർ​ക്ക് ​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​വി​മോ​ച​ന​പ്പോ​രാ​ട്ടം. അ​തി​ന്റെ​ ​പ്ര​ഭാ​കി​ര​ണ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​ ​ഭൂ​മി​ക​യെ​ ​വ​ല്ലാ​തെ​ ​മാ​റ്റി.​ ​ഭ​ക്തി​യു​ടെ​ ​പേ​രി​ൽ​ ​നി​ല​നി​ന്ന​ ​അ​ധീ​ശ​ത്വ​വും​ ​മാ​ട​മ്പി​ത്ത​ര​വും​ ​അ​വ​സാ​നി​ച്ചു. ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹ​ത്തി​ന് 90​ ​ആ​ണ്ട് ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​ ​ശ​രീ​ര​ത്തി​ൽ​ ​മ​തേ​ത​ര​ത്വ​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് ​നി​റം​ ​മ​ങ്ങി​ത്തു​ട​ങ്ങി.​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​ജാ​തി​ ​പ​റ​യാ​തെ​ ​പ​റ​യു​ക​യാ​ണ്.​ ​ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹം​ ​പൊ​തു​മ​ണ്ഡ​ല​ത്തി​ൽ​ ​സൃ​ഷ്ടി​ച്ച​ ​മാ​ന​വി​ക​ത​ ​ന​മു​ക്ക് ​ന​ഷ്ട​പ്പെ​ട്ടു​ ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ​ ​ന​വ​തി​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ന​മ്മ​ൾ​ ​യാ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​അ​ന്വേ​ഷി​ക്കേ​ണ്ട​ത് ​ആ​ ​സ​മ​രം​ ​പൊ​തു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ ​മ​ഹ​ത്താ​യ​ ​മൂ​ല്യ​ങ്ങ​ളെ​ ​വീ​ണ്ടെ​ടു​ക്ക​നു​ള്ള​ ​മാ​ർ​ഗ​ങ്ങ​ളാ​ണ്.​ ​

Advertisement
Advertisement