ജോസ് കെ. മാണി രാജി വച്ച സീറ്റിൽ 29ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്

Monday 01 November 2021 12:18 AM IST

ന്യൂഡൽഹി: ഇടത് മുന്നണി പ്രവേശനത്തിന് പിന്നാലെ കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ. മാണി രാജി വച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും. പശ്ചിമബംഗാളിലെ തൃണമൂൽ എം.പി. അർപിത ഘോഷ് രാജിവച്ച ഒഴിവിലേക്കും അന്നാണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും.

ജനുവരി ഒന്നിന് ഒഴിഞ്ഞ ജോസ്. കെ മാണിയുടെ സീറ്റിന്റെ കാലാവധി 2024 ജൂലായ് വരെയാണ്. അർപിത സിംഗ് രാജി വച്ച സീറ്റിന് 2026 ഏപ്രിൽ വരെ കാലാവധിയുണ്ട്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 9ന്

നോമിനേഷൻ സമർപ്പണം 16വരെ .

പത്രിക പിൻവലിക്കൽ 22 വരെ .

വോട്ടെടുപ്പ് 29ന്

 ഫലം പ്രഖ്യാപനം അഞ്ച് മണിക്ക്

ഹർജി ഇന്ന്

ഒഴിഞ്ഞ സീറ്റിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചത്.

ഒഴിവുള്ള രാജ്യസഭാ സീറ്റ് ആറ് മാസത്തിൽ നികത്തണമെന്നാണ് ചട്ടമെങ്കിലും കൊവിഡ് കാരണം തെരഞ്ഞെടുപ്പ് നീട്ടുകയായിരുന്നു.

അർപിത ഘോഷ് രാജി വച്ച സീറ്റിൽ കേന്ദ്ര സഹ മന്ത്രിസ്ഥാനം രാജി വച്ച് ബി. ജെ. പി വിട്ട് തൃണമൂൽ കോൺഗ്രസിൽ എത്തിയ ബബുൽ സുപ്രിയോ മത്സരിച്ചേക്കും.

​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റി​ൽ​ ഞാ​ൻ​ ​മ​ത്സ​രി​ക്ക​ണോ​യെ​ന്ന​ ​കാ​ര്യം​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ക്കു​ം.സീ​റ്റ് ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സി​നു​ള്ള​താ​ണ്.​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​ആ​ലോ​ചി​ച്ച് ​ഉ​ചി​ത​മാ​യ​ ​സ​മ​യ​ത്ത് ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തും. ​ജോ​സ് ​കെ.​മാ​ണി​