വേണാട് ഫുട്ബാൾ ക്ലബ്ബ് ജേതാക്കൾ

Monday 01 November 2021 12:26 AM IST
മൺറോ തുരുത്തിൽ എ.ഐ.വൈ.എഫ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ ജേതാക്കൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ട്രോഫി സമ്മാനിക്കുന്നു

മൺറോത്തുരുത്ത്: എ.ഐ.വൈ.എഫ് മൺറോത്തുരുത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണക്കടവ് എസ് വളവ് ഗ്രൗണ്ടിൽ നടത്തിയ ജില്ലാതല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 48 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൺറോതുരുത്ത് വേണാട് ഫുട്ബാൾ ക്ലബ്ബ് വിജയിച്ചു. തേവലക്കര ബ്രദേഴ്സ് റണ്ണറപ്പായി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അനീറ്റ അദ്ധ്യക്ഷത വഹിച്ചു.ആർ.രാഹുൽ, അരുൺ, കാർത്തിക് ലാൽ എന്നിവർ സംസാരിച്ചു.