എത്തിപ്പോയ് ഫോഴ്‌സിന്റെ ഗൂർഖ

Monday 01 November 2021 3:55 AM IST

കൊച്ചി: പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ഫോഴ്‌സ് ഒരുക്കിയ എസ്.യു.വി 'ഗൂർഖ" നിരത്തിലെത്തി. 13.59 ലക്ഷം രൂപയാണ് പ്രാരംഭവില. മെഴ്‌സിഡെസിന്റെ 2.6 ലിറ്റർ ഡീസൽ എൻജിനാണുള്ളത്. 91 എച്ച്.പിയാണ് കരുത്ത്. 4-വീൽഡ്രൈവ് സംവിധാനമുള്ള ഗൂർഖയുടെ അകത്തളത്തിൽ നാല് ക്യാപ്‌റ്റൻ സീറ്റുകളുണ്ട്. ഡ്യുവൽ എയർബാഗ്, 17.78 സെന്റീമീറ്റർ ടച്ച്സ്ക്രീൻ, സ്‌പീഡ് സെൻസിംഗ് ഡോർലോക്ക് ഉൾപ്പെടെ ഒട്ടേറെ ഫീച്ചറുകളാൽ സമ്പന്നമാണ് ഗൂർഖ.