കുഫോസിൽ മലയാളദിനാഘോഷം

Tuesday 02 November 2021 12:13 AM IST

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ കേരളപിറവി ദിനാഘോഷവും മലയാള ദിനാഘോഷവും നടത്തി. വൈസ് ചാൻസലർ ഡോ. കെ.റിജി ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും രാജ്യാന്തര സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇംഗ്‌ളീഷ് പഠനം അനിവാര്യമാണെങ്കിലും മാതൃഭാഷ പഠനത്തിനും തുല്യപ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ, ഫിനാൻസ് ഓഫിസർ ജോബി ജോർജ്, വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ഡെയ്‌സി കാപ്പൻ, കുഫോസ് സ്റ്റാഫ് ക്‌ളബ്ബ് പ്രസിഡന്റ് വി.എസ്.കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ഡോ.കെ.രാജേഷ് എന്നിവർ സംസാരിച്ചു. മലയാള ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സാഹിത്യമത്സരങ്ങളിലെ വിജയികൾക്ക് വൈസ് ചാൻസലർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement
Advertisement