നിയമസഭയിൽ പുസ്തകപ്രദർശനം

Tuesday 02 November 2021 12:09 AM IST

തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷവും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടത്തുന്ന പുസ്തക പ്രദർശനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഭരണഭാഷാ പ്രതിജ്ഞ സ്പീക്കർ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ. ജയരാജ്, ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ തോമസ് കെ. തോമസ്, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.

മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, അമൂല്യ രേഖകൾ, മലയാള സാഹിത്യത്തിലെ നാടകങ്ങളും പഠനങ്ങളും, സാമാജികരുടെ പുസ്തകങ്ങൾ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, പത്രകട്ടിംഗുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കിയ ഗാനമാലയും സ്വാതന്ത്ര്യസമരത്തിന്റെ ലഭ്യമായ വീഡിയോ ക്ലിപ്പിംഗുകൾ ചേർത്ത വീഡിയോ പ്രദർശനവുമുണ്ട്.

ഈ മാസം 7 വരെ തുടരുന്ന പുസ്തകപ്രദർശനം കൊവിഡ് പ്രോട്ടോക്കോളും നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളും പാലിച്ച് പൊതുജനങ്ങൾക്ക് കാണാം. ഉച്ചയ്ക്ക് ശേഷം 3 മുതൽ 5വരെ നിയമസഭാ മന്ദിരത്തിന്റെ സ്പീക്കർ ഗേറ്റ്/ റിസപ്ഷൻ വഴിയാണ് അകത്ത് കയറേണ്ടത്. ഇ- നിയമസഭയുടെ ഭാഗമായി എം.എൽ.എ മാർക്ക് പരിശീലനം നൽകുന്നതിനുള്ള ട്രെയിനിംഗ് ഹാളിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.

Advertisement
Advertisement