കാരവൻ ടൂറിസം പദ്ധതിയുമായി ബോബി ടൂർസ് ആൻഡ് ട്രാവൽസ്

Tuesday 02 November 2021 3:40 AM IST

 ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ശംഖുംമുഖം പാർക്കിൽ

കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂർസ് ആൻഡ് ട്രാവൽസ് കേരളത്തിലാദ്യമായി കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. സഞ്ചരിക്കുന്ന ആഡംബര വാഹനത്തിൽ കുടുംബത്തോടൊപ്പം താമസിക്കാവുന്ന നവീന ആശയമാണ് കാരവൻ ടൂറിസം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 'കേരവൻ കേരള" പദ്ധതിയുമായി ചേർന്നാണ് ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ പദ്ധതി.

ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശംഖുംമുഖം പാർക്കിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രിമാരായ കെ. രാജൻ, ആന്റണി രാജു എന്നിവർ ചേർന്ന് കാരവൻ ഫ്ളാഗ് ഓഫ് ചെയ്യും. കാരവന്റെ ആദ്യ ബുക്കിംഗ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സ്വീകരിക്കുമെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.

Advertisement
Advertisement