സി.പി.എം ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ

Wednesday 03 November 2021 12:17 AM IST

കൊല്ലം: സി.പി.എം ജില്ലാ സമ്മേളനം ഡിസംബർ 31,​ ജനുവരി 1,​ 2 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. വാളകം പ്രതീക്ഷ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും സെമിനാറുകളും സംഘടിപ്പിക്കും. മറ്റ് അനുബന്ധ പരിപാടികൾ കൊട്ടാരക്കര ടൗണിലും മറ്റ് വിവിധ ഇടങ്ങളിലുമായി നടത്തും. സമ്മേളന നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. സുദേവൻ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ,​ കെ. സോമപ്രസാദ് എം.പി,​ കെ. വരദരാജൻ,​ സൂസൻ കോടി,​ എം.എച്ച്. ഷാരിയർ,​ പി.എ. എബ്രഹാം,​ എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായി പി.എ. എബ്രഹാം (പ്രസിഡന്റ്), പി.കെ. ജോൺസൺ (സെക്രട്ടറി) എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

Advertisement
Advertisement