കേരളത്തിലെ ആദ്യത്തെ കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമായി

Wednesday 03 November 2021 1:30 AM IST
ബോബി ടൂർസ് & ട്രാവൽസ്‌ കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന കാരവൻ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ശംഖുംമുഖത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. ബോബി ചെമ്മണ്ണൂർ,​ മന്ത്രി ആന്റണി രാജു തുടങ്ങിയവർ സമീപം

തിരുവനന്തപുരം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂർസ് ആൻഡ് ട്രാവൽസ്‌ കേരളത്തിൽ ആദ്യമായി കാരവൻ ടൂറിസം പദ്ധതി ആരംഭിച്ചു. കാരവന്റെ ഉദ്ഘാടനം തിരുവനന്തപുരം ശംഖുംമുഖം പാർക്കിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കാരവൻ ഫ്ളാഗ് ഓഫ് ചെയ്തു. കാരവന്റെ ആദ്യ ബുക്കിംഗ് ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ സ്വീകരിച്ചു. അനിൽ സി.പി, ജനറൽ മാനേജർ (മാർക്കറ്റിംഗ്, ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസ് ) സ്വാഗതം പറഞ്ഞു. കെ.ടി.ഐ എൽ സി.എം.ഡി മോഹൻലാൽ ആശംസകൾ നേർന്നു. കേരള ടൂറിസം വകുപ്പിന്റെ കാരവൻ കേരള പദ്ധതിയുമായി ചേർന്നാണ് ബോബി ടൂർസ് ആൻഡ് ട്രാവൽസ് കാരവൻ ടൂറിസം നടപ്പാക്കുന്നത്. സഞ്ചരിക്കുന്ന ആഡംബര വാഹനത്തിൽ കുടുംബമായി താമസിക്കാൻ ഉതകുന്ന നവീനമായ ആശയമാണ് കാരവൻ ടൂറിസം.

Advertisement
Advertisement