ബിരുദ പ്രവേശനം പുതിയ ഓപ്ഷൻ നൽകാം
Saturday 06 November 2021 3:15 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് പുതിയ രജിസ്‌ട്രേഷനും, നിലവിൽ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകൾ നൽകുന്നതിനും 9 വരെ അവസരമുണ്ട്. വിവരങ്ങൾ http://admissions.keralauniversity.ac.inൽ.