കോന്നിയിലെ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നു

Saturday 06 November 2021 12:19 AM IST

കോന്നി : 40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണിയിലായതുമായ കോന്നി നാരായണപുരം ചന്തയുടെ മുന്നിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നു. 2016 ൽ കെട്ടിടം അപകട സ്ഥിതിയിലാണെന്ന് എൻജിനീയറിംഗ് വിഭാഗം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഓഫീസ് ഒഴിപ്പിച്ചിരുന്നു. തുടർന്ന് കോന്നി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവർത്തിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിനുള്ള ലേല നടപടികൾ പൂർത്തീകരിച്ചു. അംഗീകാരം നൽകുന്നതിനായി നാളെ അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടുവാനും പൊളിക്കുമ്പോൾ ഉള്ള സുരക്ഷാക്രമീകരണങ്ങൾക്കായി പൊലീസ്, എയർഫോഴ്സ്, റവന്യൂ, കെ.എസ്. ഇ. ബി, ആരോഗ്യ വിഭാഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്. ട്രഷറി കെട്ടിടത്തിന് സമീപം താൽക്കാലികമായി കച്ചവടം നടത്തുന്ന ആളുകൾ ഒഴിയണമെന്ന് അറിയിപ്പു നൽകിയിട്ടുണ്ട്. കെട്ടിടം പൊളിക്കുന്നത് പൂർത്തീകരിച്ച ശേഷം അവിടെ ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ ഉള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ പറഞ്ഞു.

Advertisement
Advertisement