ബി എം എസ് പ്രതിഷേധിച്ചു
ശ്രീകൃഷ്ണപുരം: കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ തയ്യാറായ സാഹചര്യത്തിൽ കേരള സർക്കാർ നികുതി കുറക്കാൻ തയ്യാറാവുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ് ടി യിൽ ഉൾപ്പെടുത്തുക, സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, എല്ലാത്തരം ടാക്സി വാഹനങ്ങളുടെയും കൊവിഡ് കാലത്തെ ടാക്സ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ തൊഴിലാളി സംയുക്ത യൂണിയൻ (ബി.എം.എസ്) ന്റെ നേതൃത്വത്തിൽ പുഞ്ചപ്പാടത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് വി. മാധവൻ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസദ്ദൂർ സംഘ് മേഖലാ പ്രസിഡണ്ട് എസ്. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു.