പ്ര​സി​ഡ​ന്റി​ന്റെ​ ​രാ​ജി​ ​നീ​ളും

Saturday 06 November 2021 12:57 AM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​പാ​ർ​ട്ടി​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ ​വി​ഷ​യ​ത്തി​ൽ​ ​താ​ൽ​ക്കാ​ലി​ക​ ​പ്ര​ശ്ന​പ​രി​ഹാ​ര​വു​മാ​യി​ ​മു​സ്ലീം​ ​ലീ​ഗ് ​നേ​തൃ​ത്വം.​ ​മ​ണ്ണാ​ർ​ക്കാ​ട് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​സി.​കെ.​ഉ​മ്മു​സ​ൽ​മ​യു​ടെ​ ​രാ​ജി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ ​മു​റ​ക്ക് ​ന​ട​ക്കും.​ ​തീ​രു​മാ​നം​ ​ഡി​സം​ബ​ർ​ 31​ ​നു​ ​ശേ​ഷ​മേ​ ​ഉ​ണ്ടാ​കൂ​ ​എ​ന്നാ​ണ​റി​യു​ന്ന​ത്.​ ​അ​തു​വ​രെ​ ​പ്ര​സി​ഡ​ന്റും​ ​യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളും​ ​പ​ര​സ്പ​രം​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​ ​വി​ഷ​യം​ ​തീ​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​യാ​ണ് ​പാ​ർ​ട്ടി​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​നി​ല​പാ​ടെ​ടു​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റി​ന്റെ​ ​രാ​ജി​യാ​വ​ശ്യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യം​ ​ലീ​ഗി​നെ​യും​ ​യു.​ഡി.​എ​ഫി​നെ​യും​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.