മുല്ലപ്പെരിയാർ ജലനിരപ്പ്: ബേബി ഡാം ബലപ്പെടുത്തിയാൽ 152 അടിയാക്കുമെന്ന് തമിഴ്നാട്

Friday 05 November 2021 11:20 PM IST

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്തിയശേഷം, ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി. 142 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചശേഷം തേക്കടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദഗ്ദ്ധ സമിതികൾ നിർദ്ദേശിച്ച എല്ലാ ബലപ്പെടുത്തലുകളും ഡാമിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷം ജലനിരപ്പ് ഉയർത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ബേബി ഡാം ബലപ്പെടുത്താൻ നിർദ്ദേശിച്ചത്. ഇതിനായി, അണക്കെട്ടിന്റെ താഴ്ഭാഗത്ത് നിൽക്കുന്ന മൂന്ന് വൃക്ഷങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ല. വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് വിശദീകരണം. റിസർവ് വനമായതിനാൽ മരം മുറിക്കാൻ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.

ദുരൈ മുരുകനൊപ്പം മന്ത്രിമാരായ ഐ.പെരിയസ്വാമി, പി. മൂർത്തി, ആർ. ചക്രപാണി, അഞ്ച് എം.എൽ.എമാർ, മൂന്ന് മുൻ എം.എൽ.എമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ എ.ഐ.എ.ഡി.എം.കെയും കർഷക സംഘടനകളും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ സന്ദർശനം. ഇന്നലെ ഉച്ചയ്ക്ക് 12ന് തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന ഡാം, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

രണ്ട് ഷട്ടർ അടച്ചു

മഴ കുറഞ്ഞതോടെ രണ്ടു ഷട്ടറുകൾ അടച്ചു. ശേഷിക്കുന്ന ആറ് ഷട്ടറുകളിലൂടെ 2736 ഘനയടി ജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നുണ്ട്. ജലനിരപ്പ് 138.65 അടിയിലെത്തി. ശരാശരി 5019 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നു. 2305 ഘനയടി ജലം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കൂടി. ഇന്നലെ രാത്രി 2398.46 അടിയായി.

സു​ര​ക്ഷ​യി​ൽ​ ​ബേ​ബി ഡാ​മി​ന് ​പ​ങ്കി​ല്ല​:​കേ​ര​ളം തി​രു​വ​ന​ന്ത​പു​രം​:​ ​ബേ​ബി​ ​ഡാ​മും​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​സു​ര​ക്ഷ​യു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്ന് ​കേ​ര​ളം. 163​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാം​ ​നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ഉ​യ​ർ​ന്നത​ട്ടി​ലാ​ണ് ​മു​പ്പ​ത​ടി​ ​ഉ​യ​ര​മു​ള്ള​ ​ബേ​ബി​ ​ഡാം.​ ​അ​ത് ​ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ശ​ക്തി​പ്പെ​ടി​ല്ല. ബേ​ബി​ ​ഡാ​മും​ ​സ്പി​ൽ​വേ​യും​ ​മി​ക​ച്ച​താ​ക്കു​ക​യും​ ​ഇ​രു​പ​തി​ലേ​റെ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​വി​ദ​ഗ്ധ​സ​മി​തി​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാം​ ​പ​രി​ശോ​ധി​ച്ച് ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കി​യാ​ൽ​ ​മാ​ത്ര​മേ​ ​ജ​ല​നി​ര​പ്പ് 142​ ​ൽ​ ​നി​ല​നി​റു​ത്തേ​ണ്ട​തു​ള്ളൂ​ ​എ​ന്നാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വ്.​അ​ത് ​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​പു​തി​യ​ ​ഡാം​ ​മാ​ത്ര​മാ​യി​രി​ക്കും​ ​പോം​വ​ഴി. ഡാം​ ​അ​പ​ക​ട​ ​സ്ഥി​തി​യി​ലാ​ണ്,​ 138​ ​അ​ടി​യി​ലേ​റെ​ ​വെ​ള്ളം​ ​സം​ഭ​രി​ക്കാ​നാ​വി​ല്ല.​ ​ജ​ല​നി​ര​പ്പ് ​താ​ഴ്ത്തി​ ​വെ​യ്ക്കു​ക​യും​ ​പു​തി​യ​ ​ഡാം​ ​നി​ർ​മ്മി​ക്കു​ക​യും​ ​മാ​ത്ര​മാ​ണ് ​പോം​വ​ഴി​യെ​ന്ന് ​കേ​ര​ളം​ ​വാ​ദി​ക്കു​ന്നു. ബേ​ബി​ ​ഡാം​ ​ബ​ല​പ്പെ​ടു​ത്തി​യ​ത് ​ഒ​രു​ത​ര​ത്തി​ലും​ ​മു​ല്ല​പ്പെ​രി​യാ​റി​നെ​ ​ബ​ല​പ്പെ​ടു​ത്തു​ക​യോ,​ ​കൂ​ടു​ത​ൽ​ ​ജ​ലം​ ​സം​ഭ​രി​ക്കാ​ൻ​ ​അ​തി​ന് ​ശേ​ഷി​ ​ന​ൽ​കു​ക​യോ​ ​ചെ​യ്യി​ല്ലെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​എം​പ​വേ​ർ​ഡ് ​ക​മ്മി​റ്റി​ ​ത​ന്നെ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​ട്ടു​ണ്ട്.