ഭിന്നശേഷി കുട്ടികളെ കണ്ടും മിണ്ടിയും ജനപ്രതിനിധികൾ

Saturday 06 November 2021 12:18 AM IST
ചാത്തമംഗലം പഞ്ചായത്ത് ജനപ്രതിനിധികളും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഭിന്നശേഷി കുട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ

കുന്ദമംഗലം: വിദ്യാലയങ്ങൾ തുറന്നിട്ടും ഭിന്നശേഷി കുട്ടികൾക്ക് സ്‌കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ജനപ്രതിനിധികളും ചേർന്ന് ഗൃഹസന്ദർശനം തുടങ്ങി. കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മാനസിക - അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിനായി കുട്ടികൾക്കൊപ്പം ഇരിക്കാനും അവരോട് സംസാരിക്കാനും ജനപ്രതിനിധികളെന്ന പോലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും സമയം കണ്ടെത്തുന്നുണ്ട്. ശബ്ദപാഠത്തിന്റെ ഭാഗമായി തയ്യാറാക്കിയ വർക്ക് ഷീറ്റുകളും കുട്ടികൾക്ക് നൽകുന്നു.

ഗൃഹസന്ദർശനപരിപാടിയുടെ ചാത്തമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുഷമ, വാർഡ് മെമ്പർ റീന, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ സീന തോമസ്, പി.സരള, എം.ആതിര, സന്തോഷ്‌ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement