പരീക്ഷ നാളെ മുതൽ
മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ 'മികവുത്സവം' സാക്ഷരതാ പരീക്ഷ നാളെ മുതൽ 14 വരെ നടക്കും. ജില്ലയിൽ 132 കേന്ദ്രങ്ങളിലായി 2,738 പേർ പരീക്ഷ എഴുതും. ഇതിൽ 2,166 പേർ സ്ത്രീകളും, 572 പുരുഷൻമാരുമാണ്. പട്ടിക ജാതിക്കാർ 1,328 പേരും പട്ടികവർഗക്കാർ 60 പേരും പരീക്ഷ എഴുതും. കോട്ടക്കൽ നഗരസഭയിലെ റന ഏറ്റവും പ്രായം കുറഞ്ഞ ആളും 90 വയസുള്ള മൊറയൂരിലെ സുബൈദ പ്രായം കൂടിയ ആളുമാണ്. ആസൂത്രണത്തിനായി ബ്ലോക്ക് നഗരസഭാ തല നോഡൽ പ്രേരക്മാരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.