അപർണ ബാലന് ജിമ്മി ജോർജ്ജ് അവാർഡ്

Saturday 06 November 2021 3:42 AM IST

ക​ണ്ണൂ​ർ​ ​:​ ​കേ​ര​ള​ത്തി​ലെ​ ​മി​ക​ച്ച​ ​കാ​യി​ക​ ​താ​ര​ത്തി​നു​ള്ള​ ​മു​പ്പ​ത്തി​ ​മൂ​ന്നാ​മ​ത് ​ജി​മ്മി​ ​ജോ​ർ​ജ്ജ് ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​വാ​ർ​ഡ് ​അ​ന്താ​രാ​ഷ്ട്ര​ ​ബാ​ഡ‌്മി​ന്റ​ൺ​ ​താ​രം​ ​അ​പ​ർ​ണ​ ​ബാ​ല​ന്.​ 25,000​ ​രൂ​പ​യും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ ​ജോ​സ് ​ജോ​ർ​ജ് ​ഐ.​പി.​എ​സ് ​ചെ​യ​ർ​മാ​നും​ ,​ ​അ​ഞ്ജു​ ​ബോ​ബി​ ​ജോ​ർ​ജ്,​ ​റോ​ബ​ർ​ട്ട് ​ബോ​ബി​ ​ജോ​ർ​ജ്,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ജോ​ർ​ജ്,​ ​ടി.​ദേ​വ​പ്ര​സാ​ദ് ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളു​മാ​യു​ള്ള​ ​ക​മ്മി​റ്റി​ ​ആ​ണ് ​ജേ​താ​വി​നെ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ത് .

ഇ​ന്ത്യ​യു​ടെ​ ​ഇ​തി​ഹാ​സ​ ​വോ​ളി​ബോ​ൾ​ ​താ​രം​ ​ജി​മ്മി​ ​ജോ​ർ​ജി​ന്റെ​ ​സ്മ​ര​ണ​യ്ക്കാ​യി​ 1989​-​ൽ​ ​ആ​ണ് ​അ​വാ​ർ​ഡ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ 15​ ​വ​ർ​ഷ​ക്കാ​ലം​ ​ദേ​ശീ​യ​ ​-​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​കൈ​വ​രി​ച്ച​ ​നേ​ട്ട​ങ്ങ​ളും,​ ​ബാ​ഡ‌്മി​ന്റ​ൺ​ ​ഗെ​യി​മി​ന് ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ളും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​അ​പ​ർ​ണ​യെ​ ​അ​വാ​ർ​ഡി​നാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യാ​യ​ ​എ​ൻ.​ബാ​ല​ന്റെ​യും,​ ​എം.​ലീ​ല​യു​ടെ​യും​ ​മ​ക​ളാ​യ​ ​അ​പ​ർ​ണ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​മാ​നേ​ജ​രാ​ണ്.​ ​ഭ​ർ​ത്താ​വ് ​സ​ന്ദീ​പ് ​എം.​ ​എ​സ്. മകൻ ശ്രീയാൻ. ഡി​സം​ബ​ർ​ ​ആ​ദ്യ​വാ​രം​ ​ജി​മ്മി​ ​ജോ​ർ​ജ് ​സ്‌​പോ​ർ​ട്‌​സ് ​അ​ക്കാ​ഡമി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​അ​വാ​ർ​ഡ് ​സ​മ്മാനി​ക്കും

Advertisement
Advertisement