215 പേർക്ക് കൊവിഡ്
Sunday 07 November 2021 12:17 AM IST
മലപ്പുറം: ജില്ലയിൽ ശനിയാഴ്ച 215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 4.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 209 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നും ജില്ലയിലെത്തിയ ഒരാൾക്കും വൈറസ് ബാധിച്ചിട്ടുണ്ട്. ജില്ലയിൽ 43,44,625 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 29,22,658 പേർക്ക് ഒന്നാം ഡോസും 14,21,607 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്.