ആലുവയിൽ മണൽവേട്ട

Sunday 07 November 2021 12:28 AM IST

ആലുവ:വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് നാട്ടുകാരുടെ കർശന നിരീക്ഷണത്തിലായിരുന്ന പെരിയാറിൽ സ്ഥിതിഗതികൾ ശാന്തമായതോടെ വീണ്ടും മണൽക്കൊള്ള സജീവം. പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ റെയ്ഡിൽ മണൽ കയറ്റിയ ഒരു ലോറി പിടികൂടി. രണ്ടു മണിയോടെ ആലുവ മംഗലപുഴ പാലത്തിന് സമീപത്ത് നിന്നാണ് വാഹനം പിടികൂടിയത്. പിന്നീട് വാഹനം ആലുവ ഈസ്റ്റ് പൊലീസിന് കൈമാറി. പെരുമ്പാവൂർ രജിസ്‌ട്രേഷനിലുള്ള കെ.എൽ 40 എഫ്. 4947 നമ്പർ മിനി ലോറിയാണ് കസ്റ്റഡിയിലുള്ളത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസ് എത്തിയതോടെ ഡ്രൈവറടക്കമുള്ള മണൽ കടത്തുകാർ ഓടി രക്ഷപ്പെട്ടു.

Advertisement
Advertisement