ധാരണാപത്രം ഒപ്പിട്ടു

Sunday 07 November 2021 12:05 AM IST

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രവും പഠന, ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കും. വൈസ് ചാൻസർ ഡോ.കെ. റിജി ജോണിന്റെ സാന്നിദ്ധ്യത്തിൽ കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാറും ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവലും ധാരണാപത്രം ഒപ്പുവെച്ചു. ഗവേഷണ വിഭാഗം മേധാവി ഡോ. ദേവിക പിള്ള, അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരിഷ് ഗോപിനാഥ്, സമുദ്രശാസ്ത്ര പഠന വിഭാഗം ഡീൻ ഡോ.എസ്. സുരേഷ് കുമാർ, ഓഷൻ എൻജിനീയറിംഗ് ഡീൻ ഡോ.സി.ഡി. സൂര്യകല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. രഞ്ജിത്ത് കെ.ആർ. എന്നിവർ പങ്കെടുത്തു.