തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: എം.എം. ഹസൻ

Sunday 07 November 2021 2:14 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.

തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഗതാഗത മന്ത്രിയും സർക്കാരും സ്വീകരിച്ചത്. ഡയസ്‌നോൺ പ്രഖ്യാപനവും എസ്മയും പ്രയോഗിക്കുമെന്ന ഭീഷണിയെയും അതിജീവിച്ച് കെ.എസ്.ആർ.ടി.സി തൊഴിലാളികളെ 48 മണിക്കൂർ പണിമുടക്കിലേക്ക് തള്ളിവിട്ടത് സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികളാണ്. 10 വർഷം മുമ്പ് തീരുമാനിച്ച ശമ്പളമാണ് ഇന്നും ലഭിക്കുന്നത്. പണിമുടക്കിലൂടെ ജനങ്ങൾക്കുണ്ടായ യാത്രാദുരിതത്തിന് ഉത്തരവാദി കേരള സർക്കാരാണെന്നും ഹസൻ പറഞ്ഞു.