വനിതകൾക്ക് സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രത്യേക വായ്പ
Sunday 07 November 2021 12:23 AM IST
തിരുവനന്തപുരം:വനിതകൾക്ക് സ്റ്റാർട്ട് മിഷന്റെ പ്രത്യേക വായ്പാ പദ്ധതി പുറത്തിറക്കി. പൊതുമേഖലാസ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾ എന്നിവയ്ക്ക് പദ്ധതിയുടെ തുകയുടെ എൻപത് ശതമാനം വരെ വായ്പ ലഭിക്കും. പരമാവധി തുക 15ലക്ഷമായിരിക്കും. പലിശ ആറുശതമാനം. കാലാവധി പദ്ധതി പൂർത്തിയാകുന്നത് വരെ.സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വനിതകളുടെ സ്റ്റാർട്ട് അപ്പുകൾക്ക് മാത്രമാണിത് ലഭിക്കുക.വിശദ വിവരങ്ങൾക്ക് 8047180470 എന്ന നമ്പറിൽ ബന്ധപ്പെടുക.