ശബരിമല റോഡ് നിർമ്മാണം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം
Sunday 07 November 2021 12:32 AM IST
പത്തനംതിട്ട : ശബരിമല റോഡുകളുടെ നിർമ്മാണം വിലയിരുത്താനും കാലവർഷക്കെടുതിയിൽ ശബരിമല റോഡുകൾക്കുണ്ടായ തകർച്ച ചർച്ച ചെയ്യാനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ഉന്നതതലയോഗം ഇന്ന് ഉച്ചയ്ക്ക് 3ന് പത്തനംതിട്ടയിൽ നടക്കും. മന്ത്രി വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്ക് ഉണ്ടായ നാശനഷ്ടവും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണപുരോഗതിയും പരിശോധിച്ച ഉന്നതതല സംഘത്തിന്റെ വിലയിരുത്തലും യോഗത്തിൽ ചർച്ചയാകും. പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് റോഡ് നിർമാണം വിലയിരുത്തിയത്.