വിദ്യാർത്ഥിനിക്ക് നിരാഹാരമിരിക്കേണ്ടി വന്നത് അപമാനം: വി.ഡി. സതീശൻ

Sunday 07 November 2021 12:34 AM IST

തിരുവനന്തപുരം: ജാതിയുടെ പേരിൽ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാൻ ഗവേഷക വിദ്യാർത്ഥിയായ ദീപ പി. മോഹൻ എം.ജി സർവകലാശായിൽ നിരാഹാര സമരമിരിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇടയ്‌ക്കിടെ നവോത്ഥാന മൂല്യങ്ങൾ ഓർമ്മപ്പെടുത്തുന്ന ഭരണകൂടം നിലനിൽക്കെയാണ് സമരം. ദീപയ്ക്ക് നീതി ലഭ്യമാക്കാനുള്ള ബാദ്ധ്യത സർക്കാരിനും സർവകലാശാലയ്ക്കുമുണ്ട്. ആരോപണ വിധേയനായ അദ്ധ്യാപകനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചിട്ടും സർവകലാശാല നടപടിയെടുത്തില്ല. ദീപയ്‌ക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.