ഒത്തുതീർപ്പിനെത്തിയത് ജോജു: കെ. സുധാകരൻ
Sunday 07 November 2021 12:37 AM IST
കണ്ണൂർ: കോൺഗ്രസ് റോഡ് ഉപരോധത്തിനിടെയുണ്ടായ അക്രമത്തിൽ ആദ്യം ഒത്തുതീർപ്പിനെത്തിയത് നടൻ ജോജു ജോർജാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒത്തുതീർപ്പ് ആവശ്യപ്പെട്ട് ജോജുവിന്റെ രണ്ട് സുഹൃത്തുക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമീപിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ സി.പി.എമ്മിന്റെ ഉന്നത നേതൃത്വമടക്കം രണ്ട് മന്ത്രിമാർ ഇടപെട്ട് ഒത്തുതീർപ്പ് ശ്രമം പരാജയപ്പെടുത്തി. ഇതോടെ ജോജു വാക്ക് മാറ്റി. ജോജുവിന്റെ നടപടിയെ വിമർശിക്കുന്ന പല നടന്മാരും മലയാള സിനിമയിലുണ്ട്. സി.പി.എമ്മിന്റെ സമരത്തിനിടെയാണ് ജോജു ബഹളം വച്ചതെങ്കിൽ അയാളുടെ അനുശോചനയോഗം നടത്തേണ്ടിവരുമായിരുന്നു. വിഷയത്തിൽ പാർട്ടിയോ ഒരു നേതാവോ മാപ്പ് പറയില്ലെന്നും സുധാകരൻ പറഞ്ഞു.