മാഞ്ചസ്റ്റർ ഈസ് ബ്ലൂ

Sunday 07 November 2021 3:17 AM IST

ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡ്:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ലീ​ഗി​ൽ​ ​ഫു​ട്ബാ​ൾ​ ​ലോ​കം​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​മാ​ഞ്ച​സ്റ്റ​ർ​ ​ഡെ​ർ​ബി​യി​ൽ​ ​സി​റ്റി​യ്ക്ക് ​ജ​യം.​ ​ഇ​ന്ന​ലെ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യു​ടെ​ ​വി​ജ​യം.​ ​യു​ണൈ​റ്റ​ഡ് ​താ​രം​ ​എ​റി​ക് ​ബെ​യ‌്ലി​യു​ടെ​ ​വ​ക​യാ​യി​ ​കി​ട്ടി​യ​ ​സെ​ൽ​ഫ് ​ഗോ​ളി​ലൂ​ടെ​ ​ഏ​ഴാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​സി​റ്റി​ക്ക് ​ലീ​ഡ് ​കി​ട്ടി.​ ​തു​ട​ർ​ന്ന് ​ഒ​ന്നാം​പ​കു​തി​ ​അ​വ​സാ​നി​ക്കാ​റാ​ക​വെ​ 45​-ാം​മി​നി​ട്ടി​ൽ​ ​പോ​ർ​ച്ചു​ഗീ​സ് ​താ​രം​ ​ബെ​ർ​ണാ​ഡോ​ ​സി​ൽ​വ​ ​സി​റ്റി​യു​ടെ​ ​വി​ജ​യ​മു​റ​പ്പി​ച്ച​ ​ഗോ​ൾ​ ​നേ​ടു​ക​യാ​യി​രു​ന്നു.​ ​ജ​യ​ത്തോ​ടെ​ ​സി​റ്റി​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ര​ണ്ടാം​സ്ഥാ​ന​ത്ത് ​എ​ത്തി​യ​പ്പോ​ൾ​ ​യു​ണൈ​റ്റ​ഡ് ​അ​ഞ്ചാം​ ​സ്ഥാ​ന​ത്താ​ണ്.

തോ​ൽ​വി​ ​യു​ണൈ​റ്റ​ഡ് ​കോ​ച്ച് ​ഒ​ലെ​ ​ഗു​ണ്ണ​ർ​ ​സോ​ൾ​ഷേ​റി​ന് ​വ​ലി​യ.​ ​തി​രി​ച്ച​ടി​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റ​ണ​മെ​ന്നു​ള്ള​ ​മു​റ​വി​ളി​ ​ഒ​ന്നു​ ​കൂ​ടി​ ​ശ​ക്ത​മാ​ക്കി​ ​ഇ​ന്ന​ല​ത്തെ​ ​തോ​ൽ​വി.
ഏ​ഴാം​ ​മി​നി​ട്ടി​ൽ​ ​കാ​ൻ​സ​ലോ​യു​ടെ​ ​ക്രോ​സ് ​ത​ട​യാ​നു​ള്ള​ ​ബെ​യ്‌​ലി​യു​ടെ​ ​ശ്ര​മം​ ​സ്വ​ന്തം​ ​വ​ല​യി​ൽ​ ​പ​ന്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​സ​മ​നി​ല​യ്ക്കു​ള്ള​ ​അ​വ​സ​രം​ ​റൊ​ണാ​ൾ​ഡോ​ ​പാ​ഴാ​ക്കി.​ ​കാ​ൻ​സ​ലോ​യു​ടെ​ ​ത​ന്നെ​ ​ക്രോ​സി​ൽ​ ​നി​ന്നാ​ണ് ​സി​ൽ​വ​ ​സി​റ്റി​യു​ടെ​ ​ലീ​ഡു​യ​ർ​ത്തി​യ​ത്.​ ​പാ​സിം​ഗി​ലും​ ​ഷോ​ട്ടു​ക​ളി​ലു​മെ​ല്ലം​ ​യു​ണൈ​റ്റ​ഡി​നെ​ക്കാ​ൾ​ ​ഏ​റെ​ ​മു​ന്നി​ലാ​യി​രു​ന്നു​ ​സി​റ്റി.

Advertisement
Advertisement