താത്കാലിക നിയമനങ്ങളിൽ അഭിമുഖം

Monday 08 November 2021 2:41 AM IST

തിരുവനന്തപുരം: എ.പി.ജെ. അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ വിവിധ താത്കാലിക തസ്‌തികകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഈ മാസം നടക്കും. ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം നവംബർ 9നും, ഇ-ഗവേർണൻസ് സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം നവംബർ 11നും നടക്കും. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സ്റ്റാഫ് തസ്‌തികകളിൽ അപേക്ഷിച്ചവരുടെ അഭിമുഖം നവംബർ 12നാണ് നടക്കുക.