പൂരക്കളി അവാർഡ് ജേതാവിനെ അനുമോദിച്ചു
Tuesday 09 November 2021 12:03 AM IST
കാഞ്ഞങ്ങാട്: പൂരക്കളി അക്കാഡമി അവാർഡ് നേടിയ, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന ഭരണ സമിതി മുൻ പ്രസിഡന്റ് പി.വി. രാമകൃഷ്ണനെ ദേവസ്ഥാന ഭരണ സമിതിയുടെയും പൂരക്കളി കലാ അക്കാഡമി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. മലബാർ ദേവസ്വം ബോർഡ് റീജണൽ ചെയർമാൻ സി.കെ. നാരായണ പണിക്കർ ഉദ്ഘാടനം ചെയ്തു. പൂരക്കളി കലാ അക്കാഡമി സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണ പണിക്കർ ഉപഹാരം സമർപ്പിച്ചു. ദേവസ്ഥാന പ്രസിഡന്റ് പി. കൊട്ടൻ കുഞ്ഞി അധ്യക്ഷനായി. പി. രാഘവൻ, കെ. ഭാസ്‌ക്കരൻ അന്തിത്തിരിയൻ, എം. പൊക്ലൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, വി.വി. കുഞ്ഞിക്കണ്ണൻ, കുമാരൻ വയ്യോത്ത്, വി.പി. പ്രശാന്ത് കുമാർ, ദാമോദരൻ മന്ന്യോട്ട്, പി. സരസൻ, കെ. രവീന്ദ്രൻ, ശകുന്തള എന്നിവർ സംസാരിച്ചു.