ടി.പി.ആർ വീണ്ടും ഉയരത്തിൽ -12.51%

Tuesday 09 November 2021 12:02 AM IST

കോഴിക്കോട് : ജില്ലയിൽ കൊവിഡ് വ്യാപന ഭീതി ഉയർത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.51 ശതമാനമാണ് ഇന്നലെ ടി.പി.ആർ രേഖപ്പെടുത്തിയത്. 648 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 639 പേരാണ് രോഗബാധിതരായത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 5270 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 973 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 7463 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 26765 പേരാണ് നിരീക്ഷണത്തിലുളളത്. മരണം 3602 ആയി.