ഹയർ സെക്കൻഡറി സംരക്ഷണ ദിനം
Tuesday 09 November 2021 12:46 AM IST
കൊച്ചി: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി ലയനവുമായി സർക്കാർ മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ച് നാളെ ഹയർ സെക്കൻഡറി സംരക്ഷണ ദിനമായി ആചരിക്കുമെന്ന് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സ്‌കൂളുകളിൽ അദ്ധ്യാപകർ സംരക്ഷണ പ്രതിജ്ഞ എടുക്കും. വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ ഹയർ സെക്കൻഡറി സംരക്ഷണ സദസ് നടത്തും. നവംബർ അവസാനവാരം നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനുകളിൽ തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് ഫെഡറേഷൻ ചെയർമാൻ ആർ. അരുൺകുമാർ, കൺവീനർ അനിൽ എം. ജോർജ് തുടങ്ങിയവർ അറിയിച്ചു.