ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചു, ദീപ നിരാഹാരം അവസാനിപ്പിച്ചു

Tuesday 09 November 2021 12:00 AM IST

കോട്ടയം: ജാതി ആരോപണം ഉന്നയിച്ച് ഗവേഷക വിദ്യാർത്ഥിനി ദീപ പി. മോഹൻ മഹാത്മാഗാന്ധി സർവകലാശാല കവാടത്തിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണിത്. ഒത്തുതീർപ്പിന്റെ ഭാഗമായി ആരോപണവിധേയരായ സെന്റർ ഫോർ നാനോ സയൻസ് ആന്റ് ടെക്‌നോളജിയുടെ ചുമതലയിൽ നിന്ന് ഡോ. കെ. നന്ദകുമാറിനെ പൂർണമായും നീക്കാനും താത്കാലിക ജീവനക്കാരൻ എം. ചാൾസ് സെബാസ്റ്റ്യനെ സെന്ററിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഭാവിയിൽ ദീപയുടെ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു ചുമതലയും നന്ദകുമാറിന് നൽകില്ല. സമരവുമായി ബന്ധപ്പെട്ട് ദീപയ്ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പുനൽകി.

ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കുന്നതിന് നാല് വർഷം കൂടി അനുവദിക്കും. ലബോറട്ടറി, ഹോസ്റ്റൽ, ലൈബ്രറി സൗകര്യങ്ങളും ഉറപ്പാക്കും. രണ്ട് വർഷത്തേക്ക് യൂണിവേഴ്‌സിറ്റി റിസർച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ- ഗ്രാന്റ് ഇനത്തിൽ ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കും. മറ്റ് പരാതികൾ പരിശോധിക്കുന്നതിന് സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡീൻ ഡോ. എം.എച്ച്. ഇല്യാസ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത. ആർ എന്നിവരുൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും. ദീപയ്ക്ക് സർവകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സമിതിക്കും രൂപം നൽകി. വിദ്യാർത്ഥിനിയുടെ പ്രതിനിധികളായി മാതാവ് സാംബവി കെ.പി., എം.എൻ. സജീഷ് കുമാർ, അനുരാജി പി.ആർ എന്നിവരും ഈ സമിതിയിലുണ്ടാകും.

ഗൈഡായി ഡോ. ഇ.കെ. രാധാകൃഷ്ണൻ തുടരും. കോ-ഗൈഡുമാരായി വൈസ് ചാൻസലർ ഡോ. സാബു തോമസും സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിലെ ഡോ. ബീന മാത്യുവും ഉണ്ടാകും. പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. പ്രകാശ്കുമാർ.ബി, സിൻഡിക്കേറ്റംഗങ്ങൾ, ദീപ പി. മോഹന്റെ പ്രതിനിധികളായി എം.എൻ. സജീഷ് കുമാർ, അനുരാജി പി.ആർ, മൻസൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ചു

ത​ന്റെ​ ​മു​ഴു​വ​ൻ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അം​ഗീ​ക​രി​ച്ച​താ​യി​ ​ദീ​പ​ ​പി.​ ​മോ​ഹ​ൻ​ ​അ​റി​യി​ച്ചു.​ ​ജാ​തി​ ​അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​ച്ച​വ​ർ​ക്കും​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കും​ ​അ​വ​ർ​ ​ന​ന്ദി​ ​പ​റ​ഞ്ഞു.


​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും


നാ​നോ​ ​സ​യ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്താ​നു​ള്ള​ ​തീ​രു​മാ​നം​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടു​മെ​ന്ന് ​ഡോ.​ന​ന്ദ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നേ​ര​ത്തെ​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്.

​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ​മ​രം:
തെ​​​റ്റു​കാ​രെ​ ​സം​ര​ക്ഷി​ക്കി​ല്ല:
മ​ന്ത്രിആ​ർ.​ ​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​ഗ​വേ​ഷ​ണം​ ​ത​ട​സ​പ്പെ​ടു​ത്താ​ൻ​ ​ആ​രെ​ങ്കി​ലും​ ​ബോ​ധ​പൂ​ർ​വം​ ​ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​തെ​റ്റു​ചെ​യ്ത​വ​രെ​ ​സം​ര​ക്ഷി​ക്കി​ല്ല.​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​വ​കു​പ്പ് ​മേ​ധാ​വി​യെ​ ​മാ​റ്റി​ ​സ്ഥാ​നം​ ​വി.​സി​ ​ഏ​റ്റെ​ടു​ത്തു.​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​നീ​ക്ക​ണ​മെ​ന്നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ആ​വ​ശ്യം.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ച​ട്ട​ങ്ങ​ളും​ ​നി​യ​മ​ങ്ങ​ളും​ ​അ​നു​സ​രി​ച്ചേ​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്താ​നാ​കൂ​വെ​ന്നും​ ​ന​ട​പ​ടി​ക​ൾ​ ​പി​ന്നീ​ട് ​ആ​ലോ​ചി​ക്കു​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.
വി​ദ്യാ​ർ​ത്ഥി​നി​ക്ക് ​ജാ​തീ​യ​മാ​യ​ ​പീ​ഡ​നം​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന​ത് ​അ​ന്വേ​ഷി​ക്കും.​ 2014​ൽ​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ചേ​ർ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​നി​ക്ക് ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ 2015​ൽ​ ​പ​രാ​തി​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​മ്മി​ഷ​നെ​വ​ച്ച് ​അ​ന്വേ​ഷി​ച്ച് ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​പൊ​ലീ​സ് ​കേ​സ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ചു.​ 2019​ൽ​ ​ഗ​വേ​ഷ​ണ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​വീ​ണ്ടും​ ​ഗ​വേ​ഷ​ണ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ​ ​മ​ന്ത്രി​ ​ഇ​ട​പെ​ട്ട് ​കാ​ലാ​വ​ധി​ ​നീ​ട്ടി​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തി​നി​ട​യി​ലാ​ണ് ​സ​മ​രം​ ​തു​ട​ങ്ങി​യ​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വി​ദ്യാ​ർ​ത്ഥി​നി​ക്ക് ​നീ​തി​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്ന​താ​യും​ ​ഡോ.​ ​ബി​ന്ദു​വി​ന് ​വേ​ണ്ടി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.