ഗസ്റ്റ്ലക്ചറർ വാക്ക് ഇൻ ഇന്റർവ്യൂ
Tuesday 09 November 2021 12:57 AM IST
പത്തനംതിട്ട : കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഒഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) യിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 12 ന് രാവിലെ 10 ന് കോന്നി സി.എഫ്ആർ.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. ഫോൺ: 0468 2241144.