ധനമന്ത്രിയുടേത് കള്ളക്കണക്കുകൾ: പഴകുളം മധു

Tuesday 09 November 2021 12:08 AM IST
ഇന്ധന നികുതി കുറക്കുവാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിതിരെ ഡി.സി.സി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ ചക്ര സ്തംഭന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത ധനമന്ത്രി ജനങ്ങൾക്ക് മുന്നിൽ നിരത്തുന്നത് കള്ളക്കണക്കുകളാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി വെറും ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് ആണ്. മുഖ്യമന്ത്രി പിണറായിക്ക് ഇപ്പോൾ കുടുംബക്ഷേമം മാത്രമേ ലക്ഷ്യമുള്ളൂ. 'മരുമകനെ നിനക്ക് വേണ്ടി' എന്നതാണ് സംസ്ഥാന ഭരണത്തിന്റെ മുഖമുദ്ര. മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കും പി.ഡബ്ല്യൂ.ഡി ടൂറിസം മന്ത്രിക്കും മാത്രമേ പ്രസക്തിയുള്ളു. പിണറായി മൗനം വെടിഞ്ഞ് ഇന്ധന കൊള്ളയെപ്പറ്റി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി. മോഹൻരാജ്, ബാബു ജോർജ്, കെ.പി.സി.സി സെക്രട്ടറിമാരായ എൻ. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ്, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, കെ. ജയവർമ്മ, തോപ്പിൽ ഗോപകുമാർ, സുനിൽ എസ്. ലാൽ, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, വിനീത അനിൽ, ലാലു ജോൺ, സിന്ധു അനിൽ, എം.എസ് പ്രകാശ്, സതീഷ് ബാബു, വി.എ.അഹമ്മദ്ഷാ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, ഡി.സി.സി നിർവ്വാഹക സമിതി അംഗം സലിം പി. ചാക്കോ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement