മെഡി.കോളേജ് അദ്ധ്യാപകരുടെ സമരം ഇന്ന്

Tuesday 09 November 2021 12:12 AM IST

തിരുവനന്തപുരം : അർഹമായ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ ഇന്ന് പ്രതിഷേധിക്കും. രാവിലെ 9 ന് എല്ലാ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ധർണയും നടത്തുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) പ്രസിഡന്റ് ഡോ. ബിനോയ്. എസും, സെക്രട്ടറി ഡോ. നിർമൽ ഭാസ്‌കറും അറിയിച്ചു. രോഗ പരിചരണത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പ്രതിഷേധം.

.