കശുഅണ്ടി ഉത്പന്നങ്ങൾ ഔട്ട്ലെറ്റ് വഴി ലഭിക്കും:പി.രാജീവ്

Tuesday 09 November 2021 12:16 AM IST

തിരുവനന്തപുരം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികളിൽ 11 ഔട്ട്ലെറ്റുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. ആമസോൺ, കോർപ്പറേഷന്റെ ഓൺലൈൻ വെബ്സൈറ്റ്, ഡിസ്ട്രിബ്യൂട്ടേഴ്സ്, ഫ്രാഞ്ചൈസി തുടങ്ങിയവ വഴിയും വിപണി സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ അളവിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഇ- ടെൻഡർ വഴിയും വിപണനം നടത്തുന്നുണ്ട്. കശുമാവ് കൃഷി വികസന ഏജൻസി മുഖേന കശുഅണ്ടിയുടെ വിപണനത്തിനായി ഓരോ നിയോജകമണ്ഡലത്തിലും കശുമാവ് കർഷക കൂട്ടായ്മകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement