ബേബി ഡാം മരം മുറിക്കൽ ഉത്തരവ് മരവിപ്പിച്ചുമില്ല, കേരളത്തോടുള്ള ചതി വ്യക്തമാക്കുന്ന നീക്കം

Tuesday 09 November 2021 12:18 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് സംസ്ഥാന വനംവകുപ്പ് നൽകിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചെന്ന വാർത്ത പുറത്തുവന്നെങ്കിലും, യഥാർത്ഥത്തിൽ മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്. `കീപ്പ് ഇൻ അബെയ്ൻസ് ' എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയത്തിന്റെയും നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെയും അനുമതി ലഭ്യമല്ലാത്തതിനാൽ തത്കാലം ഉത്തരവ് മാറ്റിവയ്ക്കുന്നു എന്നാണ് അർത്ഥം. തമിഴ്നാടിന്റെ നിലപാടിന് നിഗൂഢമായി പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണിതെന്നാണ് വ്യക്തമാവുന്നത്.

അനുമതി നൽകിയത് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രൻ, സർക്കാർ നിലപാടിന് വിരുദ്ധമായ ഉത്തരവ് നിലനിൽക്കില്ലെന്നാണ് ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചത്.

അതിനിടെയാണ്, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ രണ്ടാമത് ഇറക്കിയ ഉത്തരവിന്റെ വിവരങ്ങൾ പുറത്തുവന്നത്.

കടുവസംരക്ഷണ കേന്ദ്രത്തിലെ മരങ്ങൾ മുറിക്കുന്നതിന് സംസ്ഥാന ഉത്തരവിനു പുറമെ കേന്ദ്രം വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിയും ആവശ്യമാണ്. ബേബി ഡാമിന് മുന്നിലെ മരം മുറിക്കുന്നതിന് ഇൗ അനുമതികൾ വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് മാറ്റിവയ്ക്കാൻ കാരണമായി പറയുന്നത്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമംകൂടിയാണ് ഇവിടെ നിഴലിക്കുന്നത്. കേന്ദ്രാനുമതികൾ ലഭ്യമാക്കിയാൽ, ബേബി ഡാമിന് മുന്നിലെ മരങ്ങൾ തമിഴ്നാടിന് മുറിക്കാമെന്ന അവസ്ഥയാണ് ഇവിടെ വന്നുചേരുന്നത്.

ഉ​ന്ന​ത​ർ​ ​നീ​ക്കി​യ​ ​ക​രു​ക്കൾ

ന​വം.1
സു​പ്രീം​ ​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​മേ​ൽ​നോ​ട്ട​ ​സ​മി​തി​യി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ഏ​ക​ ​പ്ര​തി​നി​ധി​യാ​യ​ ​ജ​ല​വി​ഭ​വ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ജോ​സി​ന്റെ​ ​ചേം​ബ​റി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​മ​രം​മു​റി​ക്കാ​നു​ള്ള​ ​അ​നു​മ​തി​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ക്കു​ന്നു.
ന​വം.5
ത​മി​ഴ്നാ​ട് ​ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ദു​രൈ​ ​മു​രു​ഗ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​നാ​ലം​ഗ​ ​മ​ന്ത്രി​സം​ഘം​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​സ​ന്ദ​ർ​ശി​ക്കു​ന്നു. മ​രം​ ​മു​റി​ക്കാ​ൻ​ ​അ​നു​മ​തി​ ​വേ​ണ​മെ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​ന്നു. അ​ന്നു​ത​ന്നെ​ ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ് ​ഉ​ത്ത​ര​വ് ​ഇ​റ​ക്കു​ന്നു.​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യ​ ​കാ​ര്യം​ ​ടി.​കെ.​ ​ജോ​സി​നെ​യും​ ​വ​നം,​ ​വ​ന്യ​ജീ​വി​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​കു​മാ​ർ​ ​സി​ൻ​ഹ​യെ​യും​ ​അ​റി​യി​ക്കു​ന്നു.​ ​ക​ത്തും​ ​ന​ൽ​കു​ന്നു.
ന​വം.6
മ​രം​മു​റി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​അ​ഭി​ന​ന്ദി​ച്ച് ​ത​മി​ഴ​നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​ ​സ്റ്റാ​ലി​ൻ​ ​ക​ത്ത് ​പു​റ​ത്തു​വി​ടു​ന്നു. ഉ​ത്ത​ര​വ് ​അ​റി​ഞ്ഞി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​വ​നം​ ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​ഉ​ത്ത​ര​വ് ​ത​ട​യാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്നു.
ന​വം.7
ആ​ദ്യ​ഉ​ത്ത​ര​വി​നെ​ ​കു​റി​ച്ച് ​അ​റി​യാ​മാ​യി​രു​ന്ന​ ​വ​നം,​ ​വ​ന്യ​ജീ​വി​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​കു​മാ​ർ​ ​സി​ൻ​ഹ,​കേ​ന്ദ്രാ​നു​മ​തി​ ​വേ​ണ​മെ​ന്ന​ ​കാ​ര​ണം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഉ​ത്ത​ര​വ് ​മാ​റ്റി​വ​ച്ച​താ​യി​ ​ര​ണ്ടാം​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കു​ന്നു.


ഉത്തരവ് ആ​ദ്യം​
എ​ത്തു​ന്ന​ത്

സ​ർ​ക്കാ​ർ​ ​പു​റ​ത്തി​റ​ക്കു​ന്ന​ ​ഉ​ത്ത​ര​വു​ക​ൾ​ ​ഉ​ട​ന​ടി​ ​അ​ത​ത് ​മ​ന്ത്രി​മാ​രു​ടെ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​എ​ത്തി​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​പ​ക്ഷേ,​ ​വി​വാ​ദ​ ​ഉ​ത്ത​ര​വ് ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​മ​ന്ത്രി​യു​ടെ​
നി​ല​പാ​ട്.

Advertisement
Advertisement