സ്വകാര്യ ബസ് സമരം: എല്ലാ റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ഓടും

Tuesday 09 November 2021 12:23 AM IST

തിരുവനന്തപുരം: ഇന്ന് നടക്കുന്ന സ്വകാര്യബസ് സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഇറക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഗതാഗത വകുപ്പ് നിർദേശം നൽകി. സ്വകാര്യബസുകൾ മാത്രമുളള റൂട്ടിലടക്കം സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇതിനായി കൂടുതൽ ബസുകൾ അറ്റക്കുറ്റപ്പണി തീർത്ത് സർവീസിനയയ്ക്കണമെന്ന് ഡിപ്പോ മേധാവികൾക്ക് കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ഇന്നു മുതൽ സമരം പ്രഖ്യാപിച്ചത്.

Advertisement
Advertisement