ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധം, സൈക്കിളിൽ നിയമസഭയിലെത്തി എം.എൽ.എ

Tuesday 09 November 2021 12:00 AM IST

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ സൈക്കിൾ ഓടിച്ച് എം.എൽ.എയുടെ പ്രതിഷേധം. കോവളം എം.എൽ.എ എം. വിൻസെന്റാണ് ഇന്നലെ രാവിലെ തന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കി എം.എൽ.എ ഹോസ്റ്റലിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയത്. സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് എം.എൽ.എയുടെ പ്രതിഷേധം. സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതി കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് പാർട്ടി നടത്തുന്ന ചക്ര സ്തംഭന സമരത്തിന് പിന്തുണയുമായാണ് സൈക്കിളിൽ എത്തിയതെന്ന് എം. വിൻസന്റ് എം.എൽ.എ അറിയിച്ചു.