ബി.ജെ.പി സ്വീകരണം നൽകി
Tuesday 09 November 2021 12:22 AM IST
പാലക്കാട്: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസിന് ബി.ജെ.പി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസി, ജില്ലാ സെക്രട്ടറി ലക്ഷ്മണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ആർ.സുനിൽ, എം. സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ബാബു, മണ്ഡലം സെക്രട്ടറി സി. അംബുജാക്ഷൻ, ജില്ലാ സമിതിയംഗം കെ. രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.