മലയാളം അക്ഷരമാല: അടുത്ത അദ്ധ്യയന വർഷം മുതൽ

Wednesday 10 November 2021 1:00 AM IST

തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്‌തകങ്ങളിൽ മലയാളം അക്ഷരമാല അടുത്ത അദ്ധ്യയന വർഷംമുതൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങി. കരിക്കുലം കമ്മിറ്റിയുമായി ആലോചിച്ച ശേഷമാകും നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. അക്ഷരമാല ഉൾപ്പെടുത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എസ്.സി.ഇ.ആർ.ടിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയതെന്നും ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.