വാക്‌സിൻ: കേരളത്തിൽ നാല് കോടി ഡോസ് പിന്നിട്ടു

Wednesday 10 November 2021 1:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഡോസും ചേർത്ത് കൊവിഡ് വാക്‌സിനേഷൻ നാലു കോടി പിന്നിട്ടു. 4,02,10,637 ഡോസാണ് ഇതുവരെ കുത്തിവച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 95.26ശതമാനം (2,54,44,066 പേർ) ആദ്യ ഡോസ് വാക്‌‌സിനും 55.29ശതമാനം (1,47,66,571 പേർ) രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 79.25 ശതമാനവും രണ്ടാം ഡോസ് 37.31ശതമാനവുമെന്ന നിലയിലാണ്.

പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ ആദ്യ ഡോസ് 100 ശതമാനമായി. സംസ്ഥാനത്ത് ആകെ സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതൽ വാക്‌സിനെടുത്തത്. സ്ത്രീകളിൽ 2,08,57,954 ഡോസ് വാക്‌സിനും പുരുഷൻമാരിൽ 1,93,42,772 ഡോസ് വാക്‌സിനുമാണെടുത്തത്. ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളികളും 100ശതമാനം ആദ്യ ഡോസും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസും എടുത്തു. കൊവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താൽ മതി. അതിനാൽ വളരെ കുറച്ച് പേർ മാത്രമാണ് ഇനി സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളതെന്ന് ആരോഗ്യവകുപ്പിൻെറ കണക്ക്.

 6409​ ​രോ​ഗി​കൾ 9.33​%​ ​ടി.​പി.​ആർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 6409​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 68,692​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 9.33​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 47​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​ഇ​തു​കൂ​ടാ​തെ​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ 337​ ​മ​ര​ണ​ങ്ങ​ളും​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ 39​ ​ത​ദ്ദേ​ശ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​ 46​ ​വാ​ർ​ഡു​ക​ളി​ലാ​ണ് ​പ്ര​തി​വാ​ര​ ​ഇ​ൻ​ഫെ​ക്‌​ഷ​ൻ​ ​പോ​പ്പു​ലേ​ഷ​ൻ​ ​റേ​ഷ്യോ​ ​പ​ത്തി​ന് ​മു​ക​ളി​ലു​ള്ള​ത്.

Advertisement
Advertisement