കുടുംബങ്ങളെ മാറ്റിപാർപ്പിക്കും

Wednesday 10 November 2021 12:39 AM IST

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് വനം ഡിവിഷനുകളിലെ 10 സെ​റ്റിൽമെന്റുകളിലായി 501 ആദിവാസി ഇതര കുടുംബങ്ങളെ അവരുടെ സമ്മതത്തോടുകൂടി വനത്തിന് പുറത്തേക്ക് മാ​റ്റി പാർപ്പിക്കുമെന്ന് മന്ത്റി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. അർഹതപ്പെട്ട നഷ്ടപരിഹാരവും നൽകും. വന്യജീവികളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏ​റ്റെടുക്കുന്ന പദ്ധതിക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്നു സണ്ണി ജോസഫിന്റെ സബ്മിഷന് മന്ത്റി മറുപടി നൽകി.