സുരക്ഷിത യാനങ്ങൾ തയ്യാറാക്കും

Tuesday 09 November 2021 10:47 PM IST

തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിലായി തടി ബോട്ടുകൾ മത്സ്യബന്ധനത്തിൽ നിന്ന് നീക്കം ചെയ്ത് കൂടുതൽ സുരക്ഷിതമായ യാനങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ പദ്ധതിയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 1595 പഴക്കം ചെന്ന തടി നിർമിത യന്ത്രവത്കൃത യാനങ്ങൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നുണ്ട്. വീൽ ഹൗസുകളുള്ള തടി ബോട്ടുകളുടെ കാലാവധി നിലവിൽ 12 വർഷമായി നിജപ്പെടുത്തിയതിനാൽ അവയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നില്ല. സംസ്ഥാന തീര വികസന കോർപ്പറേഷൻ മുഖേന കിഫ്ബി ധനസഹായത്തോടെ 51 ആധുനിക മത്സ്യമാർക്കറ്റുകൾ സ്ഥാപിക്കുന്നതിന് 120.57 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി.