മികച്ച ഭാവിക്ക് വിദ്യാർത്ഥികൾക്കൊപ്പം പൊലീസ്
Wednesday 10 November 2021 12:46 AM IST
പത്തനംതിട്ട: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ട കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പാക്കി വിജയം നേടാൻ സഹായിക്കുന്ന പൊലീസിന്റെ 'ഹോപ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡിഷണൽ എസ്.പി എൻ.രാജൻ നിർവഹിച്ചു. ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡിവൈ.എസ്.പി യുമായ ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.സുധാകരൻ പിള്ള, സി ബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് സന്തോഷ് കുമാർ, സൈബർ പൊലീസ് ഇൻസ്‌പെക്ടർ രമേശ് കുമാർ, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫീസർ എസ്.ഐ എ.ബിനു ,പ്രതിഭാ കോളേജ് പ്രിൻസിപ്പൽ അശോക് കുമാർ, എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ഐ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.