സംസ്ഥാന സർക്കാരിന് ₹108.27 കോടി ലാഭവിഹിതവുമായി ബി.പി.സി.എൽ

Wednesday 10 November 2021 3:30 AM IST

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അന്തിമലാഭവിഹിതമായി സംസ്ഥാന സർക്കാരിന് 108.27 കോടി രൂപ നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്‌ടർ സഞ്ജയ് ഖന്ന ഡിമാൻഡ് ഡ്രാഫ്‌റ്റ് കൈമാറി.

സംസ്ഥാന സർക്കാരിന് ബി.പി.സി.എല്ലിൽ 1,86,66,666 (1.86 കോടി) ഓഹരികളുണ്ട്. 2020-21ലെ ആകെ ലാഭവിഹിതം 147.47 കോടി രൂപയാണ്. ഇടക്കാല ലാഭവിഹിതമായി നേരത്തേ 39.20 കോടി രൂപ കൈമാറിയിരുന്നു.

ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, എം.വി. ഗോവിന്ദൻ, പി.വി. ശ്രീനിജിൻ എം.എൽ.എ., ചീഫ് ജനറൽ മാനേജർമാരായ കുര്യൻ പി. ആലപ്പാട്ട് (എച്ച്.ആർ), ഗീത അയ്യർ (ഫിനാൻസ്), റീട്ടെയിൽ വിഭാഗം കേരള മേധാവി കണ്ണബിരാൻ, ജനറൽ മാനേജർ ജോർജ് തോമസ് (പി.ആർ ആൻഡ് അഡ്മിൻ), മാനേജർമാരായ വിനോദ് ടി. മാത്യു (അഡ്മിൻ), കവിതാ മാത്യു (പി.ആർ‌) എന്നിവരും പങ്കെടുത്തു.

Advertisement
Advertisement