'സ്‌റ്റാർസ് ' പദ്ധതിക്ക് തുടക്കം
Wednesday 10 November 2021 1:53 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ ലോകബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്റ്റാർസ് പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ഏകദിന ശിൽപശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. പ്രീ സ്‌കൂൾ വിദ്യാഭ്യാസം, മൂല്യനിർണയം, അദ്ധ്യാപക പരിശീലനം, അക്കാദമിക മാനേജ്‌മെന്റ്, തൊഴിൽ നൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021-22 അക്കാഡമിക് വർഷത്തിൽ സംസ്ഥാനത്ത് നടപ്പാക്കാൻ അംഗീകാരം ലഭിച്ചിട്ടുള്ള പരിശീലന പരിപാടികളെ കുറിച്ച് ശിൽപശാല ചർച്ച ചെയ്തു. സംസ്ഥാന പ്രോഗ്രാം ഓഫീസർ സി. രാധാകൃഷ്ണൻ നായർ പദ്ധതി അവതരിപ്പിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ് അദ്ധ്യക്ഷനായിരുന്നു.